The known history of the Karuthedathu family begins with our great grandfather Karuthedathu Kuruvilla who settled in Karimkunnam in the year AD 1700.
Optimize resource eveling innoation whereas visionary value. Compellingly engage extensible process with business process improvements. Professionally expedite synergistic technology without out-of-the-box human capital. Enthusiastically coordinate state of the art leadership after professional manufactured products. Distinctively enhance future-proof e-services whereas functionalized partnerships. Quickly streamline focused paradigms via orthogonal "outside the box" thinking. Rapidiously administrate 2.0 total linkage for cross-platform channels.
കരിങ്കുന്നം സെന്റ് അഗസ്റ്റിന്‍സ് പള്ളി ഇടവകക്കാരും അഞ്ചപ്ര, മഞ്ഞുമാവ്, വാലിപ്പാറ, മൂരിപ്പാറ, പാലപ്പുഴ, ചെള്ളല്‍, വടക്കുംമുറി എന്നീ സ്ഥലങ്ങളില്‍ താമസ ക്കാരുമായ ക്‌നാനായമക്കള്‍ വടക്കും മുറിയില്‍ തങ്ങള്‍ക്കൊരു പള്ളിയുണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചവരാണ്. വഴിയുടെയും വണ്ടിയുടെയും അപര്യാപ്തമൂലം, മൂന്ന് കിലോ മീറ്ററിലധികം ദൂരം താണ്ടി കരിങ്കുന്നത്തെ ഇടവകപ്പള്ളിയില്‍ എത്തി മുഴുവന്‍ കുര്‍ബാനയില്‍ പങ്കു ചേരാന്‍ പലര്‍ക്കും സാധിച്ചിരുന്നില്ല. വടക്കുംമുറിയില്‍ സ്ഥിരതാമസക്കാരായ മറ്റപ്പിള്ളില്‍ മാത്യു മത്തന്‍, മറ്റപ്പിള്ളില്‍ മാത്യു ചാക്കോ, മറ്റപ്പിള്ളില്‍ കള്ളിക്കല്‍ പോത്തന്‍ മത്തായി, വെട്ടിക്കാട്ടില്‍ കുര്യന്‍ എന്നിവരുടെ നേതൃത്വത്തില്‍ കൂടിയാലോചിച്ച്, വടക്കും മുറിയില്‍ ഒരു പള്ളി പണിയുന്നതിനുള്ള അപേക്ഷ കോട്ടയം രൂപതയുടെ മെത്രാന്‍ അഭി. ചൂളപ്പറമ്പില്‍ തിരുമേനി മുന്‍പാകെ 1948 മാര്‍ച്ച് 19 ന് സമര്‍പ്പിച്ചു. അഭിവന്ദ്യ പിതാവ് ഈ അപേക്ഷ അനു വാദപൂര്‍വ്വം പരിഗണിക്കുകയും മേല്‍ നടപടികളായി കരിങ്കുന്നം പള്ളി വികാരിയായിരുന്ന പ്രാലേല്‍ ബഹുമാനപ്പെട്ട മത്തായി അച്ചനെ ചുമതലപ്പെടുത്തുകയും ചെയ്തു. പ്രാലേല്‍ അച്ചന്റെ അദ്ധ്യക്ഷതയില്‍ കൂടിയ പൊതുയോഗം, വടക്കുംമുറിയില്‍ ഒരു പള്ളി ആവശ്യമാണ് എന്ന റിപ്പോര്‍ട്ട് അരമനയ്ക്ക് നല്‍കി. തുടര്‍ന്ന്, വഴിസൗകര്യമുള്ള ഒരു സ്ഥലം കണ്ടുപിടിച്ച് പള്ളിക്കായി തീറെഴുതി കൊടുക്കുവാനുള്ള കല്പന നിരന്തര പരിശ്രമത്തിന്റെ ഫലമായി ലഭിക്കുകയുണ്ടായി. മറ്റപ്പള്ളില്‍ കുടുംബത്തിന്റെ തറവാടിരുന്ന സ്ഥലം (ഒരേക്കര്‍ 45 സെന്റ്) പള്ളി പണിയുന്നതിന്, മറ്റപ്പള്ളില്‍ മാത്യു ചാക്കോയും, മറ്റപ്പള്ളില്‍ മാത്യു മത്തനും ചേര്‍ന്ന് ദാനമായി വ്യവസ്ഥകളൊന്നെും കൂടാതെ നല്‍കുകണ്ടായി. ഇവരുടെ ഇളയ സഹോദരനായ കുരുവിള 23-മത്തെ വയസ്സില്‍ മരിച്ചതിനാല്‍ ടി സ്ഥലം ഒരു നല്ല കാര്യത്തിന് നല്‍കുന്നതിന് ജ്യേഷ്ഠ സഹോദരന്മാര്‍ തീരുമാനിക്കുകയായിരുന്നു. 1956 മാര്‍ച്ച് 19-ന് പള്ളിക്ക് കല്ലിടുവാനായി അഭിവന്ദ്യ തോമസ് തറയില്‍ പിതാവ് വടക്കുംമുറിയില്‍ വന്നു. പള്ളി പണിക്ക് നേതൃത്വം കൊടുത്ത മറ്റപ്പിള്ളില്‍ മാത്യു ചാക്കോ, മാത്യു മത്തന്‍, കള്ളിക്കല്‍ പോത്തന്‍ മത്തായി, വെട്ടിക്കാട്ടില്‍ കുര്യന്‍ ഏബ്രഹാം എന്നിവരെ സഹകരിപ്പിച്ചുകൊണ്ട് അഭിവന്ദ്യ പിതാവ് ശിലാസ്ഥാപനം നിര്‍വഹിച്ചു.